News

പൊറോട്ടയ്‌ക്കൊപ്പം വാങ്ങിയ സാമ്പാറില്‍ പുഴുവും പാറ്റയും; ഹോട്ടല്‍ അടച്ചുപൂട്ടി

23 August 2022 , 4:00 PM

 

ഇടുക്കി: ഹോട്ടലില്‍ നിന്നും പാഴസല്‍ വാങ്ങിയ ഭക്ഷണത്തില്‍ പുഴുവും പാറ്റയും. കട്ടപ്പന മാര്‍ക്കറ്റിലെ സിറ്റി ഹോട്ടലില്‍ നിന്നും വാങ്ങിയ ആഹാരത്തിലാണ് പാറ്റയെയും പുഴുവിനെയും കണ്ടത്.പരാതി നല്‍കിയതോടെ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി.ഞായറാഴ്ചയായിരുന്നു സംഭവം. മേട്ടുക്കുളി സ്വദേശിനി ലിസിയ്ക്കാണ് വൃത്തിഹീനമായ ഭക്ഷണം ലഭിച്ചത്. പൊറോട്ടയും, സാമ്പാറുമാണ് ലിസി വാങ്ങിയത്. എന്നാല്‍ വീട്ടില്‍ കൊണ്ടുപോയി കഴിക്കാനായി എടുത്തപ്പോള്‍ ചത്ത പാറ്റയെയും പുഴുവിനെയും കാണുകയായിരുന്നു. ഇതോടെ ലിസി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി ഹോട്ടലില്‍ എത്തി അധികൃതര്‍ പരിശോധന നടത്തി. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയതോടെ ഹോട്ടല്‍ അടച്ചുപൂട്ടിക്കുകയായിരുന്നു.