News

ഇടുക്കിയില്‍ കാട്ടാനയെ കിണറ്റില്‍ വീണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി

12 February 2023 , 2:08 PM

 

ഇടുക്കി: മാങ്കുളം വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപം കാട്ടാന കിണറ്റില്‍ വീണു.
 പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു പോകുമ്പോള്‍ തെന്നി കിണറ്റില്‍ വീണതാണെന്നും ദുരൂഹത ഇല്ലെന്നുമാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
       ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായ അരിക്കൊമ്പനെന്ന ഒറ്റയാനെ പിടിച്ചു മാറ്റണമെന്ന റിപ്പോര്‍ട്ട് വനംവകുപ്പ്  ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ആക്രമണകാരികളായ ചക്കകൊമ്പനെയും, മൊട്ടവാലനെയും പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
       അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരില്‍ നിന്നും ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയിലുള്ളവര്‍ക്ക് ഭീഷണി വര്‍ദ്ധിച്ചതിനു പിന്നാലെയാണിത്.കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി 301 കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനും ശുപാര്‍ശയുണ്ട്.