News

കാസർകോട്ട് ബൈക്കിൻ്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

14 November 2022 , 12:19 PM

 

 

കാസർകോട്: ബൈക്കിൽ നിന്നും റോഡിലേക്ക്‌ തെറിച്ച് വീണ യുവാവ് മരിച്ചു.തോർക്കുളം രാമന്റെയും  സരോജിനിയുടെയും മകൻ സുധീഷ് കുമാർ(27) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത്.  ഇന്നലെ ഉച്ചയ്ക്ക് സുഹൃത്ത് ശരത്തിനോടൊപ്പം പീപ്പിൾസ് കോളേജിന്റെ മുമ്പിലാണ് അപകടം ഉണ്ടായത് .ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ടാണ് അപകടത്തിൽ പെട്ടത്. സഹോദരങ്ങൾ: രൂപേഷ്, സുനിത. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിന്നും രണ്ടുമണിയോടുകൂടി  വീട്ടിൽ എത്തിക്കും