News

ബിരിയാണിയിൽ പുഴു; വിദ്യാർത്ഥികൾക്ക് ഛർദ്ദി

Kasarkodu Reporter

18 August 2022 , 2:34 PM

 

കാസർകോഡ്: ചെർക്കളയിൽ ഹോട്ടലിൽനിന്ന് വിദ്യാർഥികൾ കഴിച്ച  ചിക്കൻ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. വയറുവേദനയും ഛർദിയുമുണ്ടായതിനെ തുടർന്ന് അഞ്ച് വിദ്യാർഥികൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് പ്രവേശിച്ചു. ചെങ്കള പഞ്ചായത്ത് ഓഫീസിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന എവറസ്റ്റ് ഫാമിലി റസ്റ്റോറന്റിൽനിന്ന് കോഴിബിരിയാണി കഴിച്ച ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബി.എ. അനസ്, മുഹമ്മദ് ഫുആദ് ഇബ്രാഹിം, കെ.എച്ച്. ഗാഹിദ് അബ്ദുള്ള, സാലിത്ത് അഹമ്മദ്, സമീർ എന്നീ വിദ്യാർഥികൾക്കാണ് അസ്വസ്ഥതയനുഭവപ്പെട്ടത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പത്താം തരത്തിൽ പഠിക്കുന്ന 20 കുട്ടികളാണ് കോഴിബിരിയാണി കഴിച്ചത്. ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച കുട്ടികളിൽ വൈകാതെ ഛർദ്ദി ഉണ്ടായി അവശരാകുകയായിരുന്നു