News

കാസർകോഡ് ബസുകൾ സ്റ്റാൻഡിൽ കയറുന്നില്ല

22 August 2022 , 3:31 PM

 

കാസർകോഡ്: നഗരത്തിലെ പുതിയ ബസ് സ്റ്റാൻ്റിലേക്ക് ബസുകൾ കയറുന്നില്ലെന്ന് പരാതി. ചെര്‍ക്കള ഭാഗത്തുനിന്നും വരുന്ന ബസുകള്‍ സ്റ്റാന്‍ഡിന് അകത്തുകയറ്റാതെ പിറക് വശത്തെ റോഡരികില്‍ യാത്രക്കാരെ ഇറക്കി പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോവുകയാണ്. പെരുമഴയത്ത് പോലും യാത്രക്കാരെ വഴിയില്‍ ഇറക്കി വിടുന്ന സ്ഥിതിയാണുള്ളത്.ദേശീയ പാത വികസന പ്രവൃത്തികള്‍ നടക്കുന്നത് കൊണ്ട് റോഡ് മുറിച്ചുകടക്കാന്‍ പലരും   ബുദ്ധിമുട്ടുകയാണ്. വാഹനങ്ങളുടെ ആധിക്യവും സ്ഥലപരിമിതിയും മൂലം ഏറെ സമയത്തിന് ശേഷം മാത്രമേ ഇവിടെ ഇറങ്ങിയ യാത്രക്കാര്‍ക്ക് മറുവശം കടന്നെത്താന്‍ കഴിയുന്നുള്ളൂ.