News

പെൺകുട്ടികൾക്ക് ലൈംഗിക പീഡനം: പോക്സോ കേസിൽ അമ്മയും കാമുകനും പിടിയിൽ, സംഭവം കാസർഗോട്ട്

11 December 2022 , 4:39 PM

 

കാസര്‍​ഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ .

പതിനേഴും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായ കേസിലാണ് കുട്ടികളുടെ മാതാവും കാമുകനും അറസ്റ്റിൽ. ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി.അബ്ദുള്‍ ലത്തീഫിനെ(41)യാണ് അറസ്റ്റ് ചെയ്തത്. ബദിയഡുക്ക പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാമുകനെതിരെയും പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടികളുടെ മാതാവിന്റെ പേരിലും പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇതിനിടെ ഇളയകുട്ടി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സ്‌കൂളില്‍ കുഴഞ്ഞ് വീണപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലൂടെയാണ് പീഡനവിവരം പുറത്തായത്. ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടികളുടെ മാതാവ് അബ്ദുള്‍ ലത്തീഫിനെ വീട്ടില്‍ താമസിപ്പിച്ചത്. ഇവിടെ വച്ചായിരുന്നു പീഡനം.