News

കാസര്‍കോട് സുബൈദ വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം

14 December 2022 , 12:40 PM

 

2018 ജനുവരി 19നാണ് സുബൈദയെ സ്വന്തം വീടിനകത്ത് വീട്ടിനകത്ത് കൈകാലുകള്‍ കെട്ടിയിട്ടു ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 

കാസര്‍കോട് സുബൈദ വധക്കേസ്: ഒന്നാം പ്രതി കുഞ്ച കോട്ടക്കണ്ണി അബ്ദുള്‍ ഖാദറിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും 2018 ജനുവരി 17 നാണ് ചെക്കിപള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ കവർച്ചയ്ക്കായി പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേന സുബൈദയുടെ വീട്ടിലെത്തിയ പ്രതികള്‍ കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ രക്ഷപെടുകയായിരുന്നു. കേസിലെ നാലാം പ്രതിയായിരുന്ന പട്‌ള കുതിരപ്പാടിയിലെ അബ്ദുൽ അസീസിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. അതേസമയം മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കി മടങ്ങവേ രക്ഷപ്പെട്ട രണ്ടാം പ്രതി സുള്ള്യ അസീസിനെ (കര്‍ണാടക അസീസ്) പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. അസീസില്ലാതെയാണ് കേസിൻ്റെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. ഇതേ കേസിലെ മൂന്നാം പ്രതി അർഷാദിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നുന്നില്ല ഇയാളെ കോടതി വെറുതെ വിട്ടിരുന്നു ഇതിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കാനാണ് സുബൈദയുടെ കുടുംബത്തിൻ്റെ തീരുമാനം.  കൊലപാതകത്തിന് പുറമെ, വീട്ടിൽ അതിക്രമിച്ച് കയറൽ, കവർച്ച എന്നീ കുറ്റങ്ങളാണ് അബ്‌ദുൾ ഖാദറിനെതിരെ ചുമത്തിയിരുന്നത്. 

 

 

.