News

കാസര്‍കോട് എസ്‌ഐയുടെ ചെവി പ്രതി കടിച്ചു മുറിച്ചു

03 February 2023 , 11:56 AM

 

കാസര്‍കോട്: വാഹനാപകടം നടന്ന സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തയാള്‍ എസ്. ഐയുടെ ചെവികടിച്ചുമുറിച്ചു. ഉളിയത്തടുക്കയില്‍ കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് പ്രശ്‌നത്തില്‍ ഇടപെട്ട്  ബൈക്ക് യാത്രികനായ മധൂരിലെ സ്റ്റെനി റോഡ്രിഗസ് (48 ) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന സമയത്ത് കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ എം വി വിഷ്ണു പ്രസാദിന്റെ വലതു ചെവി ഇയാള്‍ കടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.