12 September 2022 , 1:11 PM
മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി ഇരുപത്തിയെട്ടുകാരന് നടത്തിയ ഈ സ്വര്‍ണക്കടത്ത് രീതി കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും.16 പെന്‍സില്‍ ഷാര്‍പ്പനറുകളുടെ പ്ലേറ്റുകളില്‍ പ്ലേറ്റ് രൂപത്തിലും സ്വര്‍ണം, 10 ടൈഗര്‍ ബാമുകളുടെ തൊപ്പികള്‍ക്ക് താഴെ ഡിസ്ക് രൂപത്തിലും സ്വര്‍ണം, രണ്ട് ലേഡീസ് ഹാന്‍ഡ് ബാഗുകളുടെ ഹാന്‍ഡിലിനുള്ളില്‍ വടി രൂപത്തില്‍ സ്വര്‍ണം, ഒരു പാചക പാന്‍ ഹാന്‍ഡില്‍ വടി രൂപത്തിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച 28കാരനാണ് ഇന്നു കരിപ്പൂര്‍ വിമാനത്തവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍നിന്നും സ്പൈസ്ജെറ്റ് എസ്ജി 18 വിമാനത്തില്‍ എത്തിയ കാസര്‍കോട്് സ്വദേശി മുഹമ്മദ് ഷബീര്‍(28)ആണ് വ്യത്യസ്തമായ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. മൊത്തം 774 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ശേഷം വിവിധ രൂപത്തിലുള്ള സ്വര്‍ണം മാത്രം വേര്‍തിരിച്ചെടുത്തതോടെ 769 ഗ്രാമായി. വിപണിയില്‍ 39,65,733രൂപ വിലയള്ള സ്വര്‍ണമാണ് പിടികൂടിയതെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളുടെ ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയതോടെ കസ്റ്റംസ് വിദശമായി പരിശോധിക്കുകയായിരുന്നു ഇതോടെയാണ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ സ്വര്‍ണം പലതരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്.സാധാരണ പരിശോധകളില്‍ കണ്ടെത്താന്സാധിക്കാത്തതലരത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഒരു സ്വര്‍ണം കണ്ടെടുത്തതോടെ ബഷീറിനെ കൂടുതല്‍ ചോദ്യംചെയ്തെങ്കിലും വേറെ സ്വര്‍ണമുള്ള കാര്യം പറയാന്‍ മടിച്ചു. പിന്നീട് ലഗേജ് മുഴുവനായും വിശദമായ എക്സറേ പരിശോധന ഉള്‍പ്പെടെ നടത്തിയപ്പോഴാണ് കൂടുതല്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുള്ളതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇയാളെ കൂറിച്ചും സ്വര്‍ണക്കടത്തിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM