Entertainment

കരിക്ക് താരം 'അര്‍ജുന്‍ രത്തന്‍' വിവാഹിതനായി

17 November 2022 , 4:01 PM

 

കരിക്ക് വെബ് സീരിസിലൂടെ മലയാളയുവജനതയുടെ മനസില്‍ ഇടം നേടിയ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ശിഖാ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി മാറിയ കരിക്കിന്റെ എല്ലാ സീരിസുകളും ഒന്നിനൊന്ന് ജനപ്രിയമായി. ഏറ്റവും പുതിയ സീരിസായ സാമര്‍ത്ഥ്യശാസ്ത്രത്തിന്‍െ്‌റ ആദ്യ എപ്പിസോഡ് ഇന്നലെ യുട്യൂബില്‍ റിലീസ് ചെയ്തിരുന്നു. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം ചിത്രങ്ങള്‍ പങ്കുവച്ചത്.