News

കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവിക അന്തർജനം അന്തരിച്ചു

04 November 2022 , 8:14 AM

 

 

ചെങ്ങന്നൂർ: ശബരിമല മുൻ തന്ത്രി പരേതനായ താഴ്മൺ മഠം കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവിക അന്തർജനം (87) അന്തരിച്ചു.ഇന്ന് രാവിലെ തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് ചെങ്ങന്നൂർ മുണ്ടൻകാവിലെ താഴമൺ മഠത്തിൽ.മക്കൾ: കണ്ഠര് മോഹനര്, മല്ലിക, ദേവിക.മരുമക്കൾ: എം.എസ്. രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരൻ നമ്പൂതിരി.