Entertainment

കടലാസു പേനകളുമായി രാജു

Kannur Reporter

18 August 2022 , 2:45 PM

 

കണ്ണൂർ: കടലാസ് പേനകളുടെ പ്രചരണവുമായി ചേലക്കര സ്വദേശി രാജു മലയിൽ. ഒരു വരുമാന മാർഗമെന്ന നിലയിൽ കൂടിയാണ് രാജു കടലാസ് പേനകൾ നിർമ്മിക്കുന്നത്. പ്രചരണത്തിനായി നവ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്ന രാജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ..

പ്രിയപ്പെട്ടവരേ,  ഒരു ചെറിയ സഹായം ചെയ്യാമോ, ഞാനുണ്ടാക്കുന്ന പേപ്പർ പേന ഒരു 50എണ്ണം, നിങ്ങൾ പഠിച്ചിരുന്ന സ്കൂളിലേക്കോ, നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിലേക്ക് സ്പോൺസർ ചെയ്യാമോ.ഒരു സ്നേഹസമ്മാനമായി. എനിക്ക് ഒരു സഹായം നിങ്ങൾക്ക് ഒരു സന്തോഷം.പേനയിൽ സ്കൂളിന്റെ പേര് വയ്ക്കണമെങ്കിൽ അങ്ങനെയും ചെയ്യാം. 50 പേന  450 രൂപ(പോസ്റ്റൽ ചാർജ് ഉൾപ്പെടെ )

50 പേന പ്രിന്റ് ഉള്ളത്  500 രൂ(പോസ്റ്റൽ ചാർജ് ഉൾപ്പെടെ )പേന അയക്കാനായി വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യാം. 9847627510-രാജു മലയിൽ, ചേലക്കര