News

വന്യമൃഗങ്ങളെ നായാടാന്‍ ശ്രമിച്ച മൂവര്‍ സംഘം അറസ്റ്റിൽ

31 August 2022 , 1:36 PM

 

കാസർകോഡ് : കാഞ്ഞങ്ങാട് റേഞ്ചിലെ മരുതോം സെക്ഷനില്‍ പെട്ട വരഞ്ഞൂര്‍ എന്ന സ്ഥലത്ത് വച്ച് വന്യമൃഗങ്ങളെ നായാടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തെ കാസര്‍കോട് ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസറും സംഘവും അറസ്റ്റ് ചെയ്തു. കാട്ടിപ്പോയില്‍  സ്വദേശികളായ വേങ്ങയില്‍ പദ്മനാഭന്‍, ബാബുരാജ്, ബാലചന്ദ്രന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഓഫീസര്‍ രതീശന്‍ വി, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ ഒ സുരേന്ദ്രന്‍, ബീറ്റ് ഓഫീസര്‍മാരായ എം ഹരി, പി ശ്രീധരന്‍ ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവരാണ് പ്രതികളെ തോക്ക് സഹിതം പിടികൂടിയത്. പിടി കൂടിയ പ്രതികളെയും തൊണ്ടി മുതലുകളും തുടരന്വേഷണത്തിനായി കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ കെ അഷ്റഫിന് കൈ മാറി..