News

കാട്ടുപന്നിയെ മുറിച്ച് വീതം വെയ്ക്കുകയായിരുന്ന നാലംഗ സംഘം പിടിയിൽ

Kasarkodu Reporter

25 August 2022 , 3:47 PM

 

കാസർകോഡ്:  രാജപുരം അയറോട്ട് കാട്ടുപന്നികളെ പിടികൂടി മുറിച്ച് വീതം വെക്കുകയായിരുന്ന നാലംഗ സംഘത്തെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. അയറോട്ട് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികളെ കാട്ടുപന്നി ഇറച്ചിയുമായി ഫോറസ്റ്റ് സംഘം പിടികൂടിയത്. ഇവര്‍ പന്നികളെ കടത്താന്‍ ഉപയോഗിച്ച കാറും ജീപ്പും  കസ്റ്റഡിയിലെടുത്തു. ഉപ്പള മംഗല്‍പാടി ഭാഗത്തുനിന്നാണ് കാട്ടുപന്നിയെ വേട്ടയാടി അയറോട്ടെക്ക് കൊണ്ടുവന്നത്. തമ്പാന്‍ (58), മഹേഷന്‍ (45), മിഥുന്‍ രാജ് (26), ദിപിന്‍ (28) എന്നിവരാണ് പ്രതികള്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ്  ഓഫീസർ അഷറഫ് കെ, ബി ശേഷപ്പ, ശിഹാബുദ്ദീന്‍, ജിതിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.