News

പുന്നപ്ര കളത്തട്ട് ജംഗ്ഷന് പെരുമയേകിയ കളത്തട്ട് ഓർമ്മയാകില്ല, മാറ്റി സ്ഥാപിയ്ക്കും

29 October 2022 , 9:45 AM

 

 
 
ആലപ്പുഴ: പുന്നപ്ര കളത്തട്ട് ജംഗ്ഷന് പെരുമയേകിയ കളത്തട്ട് പുന്നപ്രകാർക്ക് ഓർമ്മയാകില്ല ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കളത്തട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തതിനെ തുടർന്ന് പുന്നപ്രയുടെ പൈതൃക സൂചകവും, പ്രധാന ബസ്റ്റോപ്പായ കളത്തട്ട് കവലയുടെ പേരിനു തന്നെ കാരണവുമായ കളത്തട്ട് ഇവിടെ നിന്നും തുടച്ചുമാറ്റപ്പെടും എന്ന ആശങ്കയിലായിരുന്നു പുന്നപ്രകാരായ ഒട്ടേറെ പേർ നിരവധി പേരാണ് പുന്നപ്രയിലെ ഈ  ലാൻഡ്മാർക്ക് എന്നന്നേക്കുമായി നഷ്ടപെടുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളടക്കം ആശങ്ക പങ്കുവെച്ചിരുന്നത് എന്നാൽ കളത്തട്ടിൻ്റെ ഇപ്പോഴത്തെ ഉടമയും പുന്നപ്ര യുപി സ്കൂൾ മാനേജ്മെൻറ് കമ്മറ്റി കൂടിയുമായ എൻ.എസ്.എസ്. കരയോഗം നമ്പർ 1509 ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കളത്തിട്ട് സ്കൂൾ കോമ്പൗണ്ടിലേക്ക്  മാറ്റി സ്ഥാപിക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. പുന്നപ്ര യുപി സ്കൂളിലെ വിദ്യാർഥികൾക്ക് വായനായിടമായോ മറ്റോ ഉപയോഗിക്കത്തക്ക വിധത്തിൽ കളത്തിട്ട് കേടുപാടുകൂടാതെയും പഴമ നിലനിർത്തിയും മാറ്റി സ്ഥാപിക്കുമെന്ന് കരയോഗം പ്രസിഡണ്ടും സ്കൂൾ മാനേജരുമായ പത്മകുമാർ അറിയിച്ചു.  വളരെ സങ്കീർണ്ണമായ നിർമ്മിതിയായതിനാൽ മേൽക്കൂട് അഴിച്ച് വീണ്ടും കൂട്ടി ചേർക്കുവാൻ പ്രമുഖരായ നിരവധി മരപ്പണിക്കാരെ സമീപിച്ചിട്ടും കഴിയാതെ വന്നതിനാൽ ക്രയിൻ ഉപയോഗിച്ച് ഇതിൻ്റെ മേൽക്കൂട് മാറ്റി സ്ഥാപിക്കുവാനാണ് ഇപ്പോൾ ശ്രമം ഇതിൻ്റെ സൗകര്യത്തിനായി മരങ്ങൾ വെട്ടി മാറ്റുന്ന ജോലി ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. പുന്നപ്രയിലെ പ്രബല കുടുംബമായിരുന്ന മുളങ്ങാട് കുടുംബം പണ്ട് ആധുനിക യാത്രാ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് തുറമുഖ നഗരമായിരുന്ന ആലപ്പുഴയിലേക്കും തിരിച്ചും കാൽനടയായി ചുമടും താങ്ങി പോയിരുന്ന വഴിയാത്രക്കാർക്ക് കുളിക്കുന്നതിനുള്ള വിശാലമായ കുളവും, വെള്ളം കുടിക്കുന്നതിനുള്ള  കിണറും, ചുമട് ഇറക്കി വെയ്ക്കുന്നതിനുള്ള കല്ലത്താണിയുമടക്കമുള്ള സൗകര്യത്തോടെ നിർമ്മിച്ചതായിരുന്നു കളത്തട്ട് എന്നാണ് പറയപ്പെടുന്നത് എന്തായിരുന്നാലും കളത്തട്ടിനേയും, പഴമയേയും സ്നേഹിച്ചിരുന്നവർക്ക് ഇനി ആശ്വസിക്കാം കളത്തിട്ട് എന്നെന്നേക്കുമായി നഷ്ടപ്പെടുകയില്ല, പുന്നപ്രയിൽ തന്നെയുണ്ടാകും. ഇപ്പോഴുണ്ടായിരുന്നയിടത്തിന് തൊട്ടരികിൽ തന്നെ.