News

കോൺവെന്റ് ഹോസ്റ്റലിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിലായി

26 August 2022 , 9:46 AM

 

തിരുവനന്തപുരം: കഠിനകുളത്ത് കോൺവെന്റ് ഹോസ്റ്റലിൽ കയറി പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചു. നാല്  യുവാക്കൾ പോക്സോ നിയമപ്രകാരംഅറസ്റ്റിൽ . യുവാക്കൾ പെൺകുട്ടികളുടെ സുഹൃത്തുക്കൾ. രാത്രി മഠത്തിൽ നിന്നു പുറത്തു വരുമ്പോഴായിരുന്നു പിടിയിലായത്.മൂന്നു കേസുകളാണ് കഠിനംകുളം പോലീസ് എടുത്തിട്ടുള്ളത്.കോൺവെന്റിൽ നിന്ന് പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലംപ്രയോഗിച്ച് മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. വലിയതുറ ഫിഷർമെൻ കോളനി സ്വദേശി മേഴ്സൺ (23), മുട്ടത്തറ ബംഗ്ലാദേശ് കോളനി സ്വദേശി രഞ്ജിത് (26), വലിയതുറ സ്വദേശി അരുൺ (21) അരുണിന്റെ അനുജനായ ഡാനിയൽ (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആദ്യം ഇവിടെയെത്തി പീഢിപ്പിച്ചത് മെഴ്സൺ ആയിരുന്നു. തുടർന്നാണ് കൂട്ടുകാരായ രഞ്ജിത്തിനും അരുണിനും ഈ പെൺകുട്ടി വഴി രണ്ടു കുട്ടികളെ പരിചയപ്പെടുത്തിക്കൊടുത്തത്. രാത്രിയിൽ സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് മദ്യവുമായി മതിൽ ചാടിക്കടന്ന് ഇവിടെയെത്തി മദ്യം നൽകി പെൺകുട്ടികളെ പീഢിപ്പിച്ചതായി ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് സമ്മതിച്ചു. ബന്ധുക്കളും കോൺവെന്റ് അധികാരികളും പരാതി നൽകാത്തതിനാൽ പെൺകുട്ടികളുടെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. പ്രധാന പ്രതിയായ രഞ്ജിത് വിവാഹിതനാണ്.പ്രതികളെല്ലാം മത്സ്യ തൊഴിലാളികളാണ്. മൂന്നു മാസം മുൻപാണ് ഈ പെൺകുട്ടികൾ ഇവിടെയെത്തിയത്. കേസിൽ മറ്റു പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നു കഠിനംകുളം എസ്.എച്ച്.ഒ സാജു ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.