News

കെ. എസ്. ആർ.ടി.സി ബസ്സിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ആർ.ടി.ഒ ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

07 February 2023 , 7:51 AM

 

തൃശൂർ: കെ. എസ്. ആർ.ടി.സി ബസ്സിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ആർ.ടി.ഒ ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവാണ് (50) അറസ്റ്റിലായത്.നന്തിക്കരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ ആർ.ടി.ഒ ഓഫീസ് ഡ്രൈവറാണ് രാജീവ്. ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിയെ പിറകിൽ നിന്ന് ഉപദ്രവിക്കുകയായിരുന്നു. വയറുവേദനയെത്തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ ചികിത്സക്കെത്തിച്ചു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയെന്നറിഞ്ഞ പ്രതി ഒളിവിൽ പോയിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.