News

കെ റെയിലുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

23 August 2022 , 12:24 PM

 

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രത്യേക സ്വധീനങ്ങൾക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നത്. ഏത് ഘട്ടത്തിലായാലും പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നൽകേണ്ടിവരും. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സിൽവർലൈനെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.'കെ- റെയിൽ പദ്ധതി  സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ അനുയോജ്യമായ കാര്യമാണ്. അതിന് കേന്ദ്ര ഗവൺമെന്റ് അനുമതി നൽകും എന്നതരത്തിലുള്ള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. എന്നാൽ എല്ലാവർക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടലുകൾ വന്നപ്പോൾ കുറച്ചൊന്ന് ശങ്കിച്ച് നിൽക്കുന്നുണ്ട്. പക്ഷേ, ഏത് ഘത്തിലായാലും ഇതിന് അനുമതി തന്നേ തീരു. തരേണ്ടിവരും. ഇപ്പോൾ തരുന്നില്ലെങ്കിലും ഭാവിയിൽ തരേണ്ടിവരും.'  സംസ്ഥാന സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.