News

ജിയോ ട്രൂ 5ജി ഇപ്പോള്‍ ആലപ്പുഴയിലും ചേര്‍ത്തലയിലും

25 January 2023 , 4:49 PM

 

ആലപ്പുഴ:  ജിയോ ട്രൂ 5ജി സേവനങ്ങള്‍ ആലപ്പുഴയിലും ചേര്‍ത്തലയിലും ആരംഭിച്ചു.
ഇതോടെ ജിയോയുടെ 5ജി സേവനങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ 12 നഗരങ്ങളില്‍ ലഭ്യമാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, ചേര്‍ത്തല, കോട്ടയം, കൊല്ലം, കണ്ണൂര്‍, മലപ്പുറം, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.
5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ്  കൂടുതല്‍  സമയമെങ്കില്‍  ജിയോ വെല്‍കം  ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും.