News

ജെയ്ക്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു

12 September 2023 , 3:21 PM

 

കോട്ടയം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മത്സരിച്ച  ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും ആണ്‍കുഞ്ഞ് പിറന്നു.  ഇന്ന് രാവിലെയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2019 ഒക്ടോബര്‍ 19നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു. ചെങ്ങളം സ്രാമ്പിക്കല്‍ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയില്‍ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്.
തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ജെയ്ക്ക് സി തോമസ്.