News

കാസർകോട് പെരിയയിൽ അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണു

29 October 2022 , 7:30 AM

 

കാസർകോട്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ചു വന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണു. പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അഞ്ചോളം തൊഴിലാളികൾ ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കാറുണ്ട്. നിർമാണത്തിലെ അപാകതയാണോ പാലം തകരാൻ കാരണമെന്ന് വ്യക്തമായിട്ടില്ല.