Sports

ഇരട്ട സെഞ്ചുറിയുമായി ഇഷാൻ; ഇന്ത്യക്ക് വൻ വിജയം

10 December 2022 , 6:52 PM

 

 

 

ധാക്ക: ആദ്യ രണ്ട് ഏകദിനങ്ങളിലെ തോല്‍വിയ്ക്ക് ശേഷം  ടീം ഇന്ത്യയുടെ ഉജ്വല തിരിച്ചു വരവ്.

മൂന്നാം ഏകദിനത്തില്‍ ഇഷാൻ കിഷന്‍റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്തായി. 

ഇതോടെ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ അവസാനിപ്പിച്ചു. 

 

ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. 

 

വിരാട് കോലിയുടെ 113 റണ്‍സും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തുണയായി. 

 

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനായി 50 പന്തില്‍ 43 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്കോറര്‍. 

നായകന്‍ ലിറ്റണ്‍ ദാസ് 29ലും സഹ ഓപ്പണര്‍ അനാമുല്‍ ഹഖ് എട്ടിലും വിക്കറ്റ് കീപ്പര്‍ മുഷ്‌ഫീഖുര്‍ റഹീം ഏഴിലും യാസിര്‍ അലി 25 നും മഹമ്മദുള്ള 20 ലും ആഫിഫ് ഹൊസൈന്‍ എട്ടിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് ഹീറോയായിരുന്ന മെഹിദി ഹസന്‍ മിറാസ് മൂന്നിനും എബാദത്ത് ഹൊസൈന്‍ പൂജ്യത്തിലും പുറത്തായി.