Entertainment

മേഘ്ന പുനർ വിവാഹത്തിന് ഒരുങ്ങുന്നോ???: മേഘ്നനയുടെ വാക്കുകളിലേയ്ക്ക്

29 August 2022 , 2:13 PM

 

ചെന്നൈ: യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച മേഘ്നാ രാജിനെക്കുറി ച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ച. കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ചിരഞ്ജീവി സർജ ആണ് മേഘനയുടെ ഭർത്താവ്. വളരെ ചുരുങ്ങിയ കാലങ്ങളിൽ മാത്രമാണ് ഇരുവർക്കും ഒരുമിച്ചു ജീവിക്കുവാൻ സാധിച്ചിരുന്നത്. അകാലത്തിൽ വേർപെട്ട ഭർത്താവിന്റെ ദുഃഖത്തിൽ ആണ് മേഘ്നെയെന്നും. ഭർത്താവിന്റെ മരണ ശേഷം നടി വീണ്ടും വിവാഹിതയാവാൻ പോവുകയാണെന്ന് വലിയ തോതിൽ വാർത്തകൾ വന്നിരുന്നു.അത്തരം വാർത്തകളൊക്കെ വരുമ്പോൾ മേഘന അതിനെയെല്ലാം എതിർക്കുകയായിരുന്നു ചെയ്തിട്ട് ഉണ്ടായത്. എന്നാൽ അടുത്ത സമയത്ത് വീണ്ടും അത്തരത്തിലൊരു വാർത്തയായിരുന്നു വന്നത്. താരം വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിൽ. പലവട്ടം താരം പറഞ്ഞു കുഞ്ഞിനു വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്ന്. സിനിമയിലെ ഒരു ടെക്നീഷ്യനും ആയി താരത്തിന്റെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലാണ് അടുത്ത സമയത്ത് വാർത്തകൾ പുറത്തു വന്നത്. ഇതിനെ കുറിച്ച താരം മറുപടി പറയുകയാണ്. ചുറ്റുമുള്ളവർ എന്തും പറഞ്ഞു കൊള്ളട്ടെ, സ്വന്തം മനസ്സ് പറയുന്നത് കേൾക്കണം എന്നാണ് ചീരു പറഞ്ഞിരുന്നത്.

രണ്ടാം വിവാഹത്തെ കുറിച്ച് ഒരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് ആണ് ചീരു അവശേഷിപ്പിച്ചു പോയ ഉത്തരം. അത് ഉള്ളതുകൊണ്ട് താഴെ എന്തായിരിക്കും സംഭവിക്കുക എന്ന കാര്യത്തിൽ ഒരു തീരുമാനവും ഇല്ല എന്നും മേഘ്ന പറയുന്നു.