Sports

ഇറാനെതിരേ സിക്സറടിച്ച് ഇംഗ്ലണ്ടിൻ്റെ ഗംഭീര തുടക്കം

Shibu padmanabhan

21 November 2022 , 8:43 PM

 

 

ഖത്തർ: ലോകകപ്പ് ഫുട്ബോബോളിലെ രണ്ടാം മത്സരത്തിൽ  ഇറാനെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തച്ചുതകർത്ത് ഇംഗ്ലണ്ട് . മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിൻ്റെ ഹാരി കെയ്നും സംഘവും ഗോൾ മഴ പെയ്യിക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഇറാനെ 6-2 നു ഇംഗ്ലണ്ട് തകർത്തുവിട്ടു.

35-ആം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന്റെ ആദ്യ സ്കോർ. ഇതിന് പിന്നാലെയാണ് ബു ബുക്കയോ സാക്ക ഇംഗ്ലണ്ടിനായി രണ്ടാം ഗോൾ നേടി. പിന്നാലെ ഇംഗ്ലണ്ടിന്റെ റഹീം സ്റ്റെർലിംഗ് ടീമിനെ 3-0ന് മുന്നിലെത്തിച്ചു.

 

പകുതി സമയം അവസാനിക്കുമ്പോൾ സ്‌കോർ 3-0ന് ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു. ഇടവേളയ്ക്കുശേഷം 62-ാം മിനിറ്റിൽ ബുക്കയോ സാക്ക തന്റെ രണ്ടാമത്തെയും ഇംഗ്ലണ്ടിന്റെ നാലാമത്തെയും ഗോളും നേടി..

 

65-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ മറികടന്ന് മെഹ്ദി തൊറാബി ഇറാനുവേണ്ടി ആദ്യ ഗോൾ നേടി. ഇതിന് പിന്നാലെ 71-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മാർക്കസ് റാഷ്‌ഫോർഡിന്റെ ഗോളും 89-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിന്റെ ഗോളും പിറന്നു.

 

90+13′ മിനിറ്റിൽ ഇറാന്റെ മെഹ്ദി തരേമി തന്റെ ടീമിനായി മറ്റൊരു ഗോൾ നേടിയതോടെ ഇറാന്റെ സ്കോർ 2 ആയി ഉയർത്തുകയായിരുന്നു..

 

/