Sports

അവസാന ടി20യിൽ ദക്ഷിണാഫ്രിക്കക്ക് ജയം

05 October 2022 , 12:59 AM

 

ഇൻഡോർ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാമെന്ന ഇന്ത്യൻ മോഹം വിഫലം. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 49 റണ്‍സിന്റെ തോല്‍വി. സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും മികവില്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.