Sports

സിംബാബ് വെയെ തകർത്ത് ഇന്ത്യ

Sports Reporter

18 August 2022 , 11:41 PM

 

ഹരാരെ :  സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പത്തു വിക്കറ്റിൻ്റെ ഉജ്വല വിജയം . 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സിംബാബ്‌വെ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യ മറികടന്നു.115 പന്തുകള്‍ അവശേഷിക്കവേയായിരുന്നു ഇന്ത്യന്‍ വിജയം.ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്റെയും ശിഖര്‍ ധവാന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സിംബാബ്‌വെ എട്ട് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കരുത്തരായ ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് മുന്നില്‍ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. 72 പന്തില്‍ ഒരു സിക്‌സറിന്റെയും 10 ബൗണ്ടറികളുടെയും അകമ്പടിയോടെ തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു ശുഭ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. 113 പന്തില്‍ 9 ബൗണ്ടറികള്‍ അടക്കം ശിഖര്‍ ധവാന്‍ 81 റണ്‍സ് നേടി