Sports

ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യിൽ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

24 September 2022 , 1:46 AM

 

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ.മഴകാരണം 8 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 7.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി.(1-1) വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ്  ലഭിച്ചത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും ചേര്‍ന്ന് 3 സിക്സുകള്‍ സഹിതം 20 റണ്‍സാണ് നേടിയത്. പിന്നാലെ എത്തിയ കമ്മിന്‍സിനും സാംപയേയും സിക്സ് പറത്തി.