Sports

പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

28 August 2022 , 11:50 PM

 

 ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം.പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. അവസാന ഓവറിലെ നാലാം പന്തിൽ സിക്സർ പറത്തി ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയറൺ നേടിയത്.

രവീന്ദ്ര ജഡേജ 29 പന്തില്‍ 35 റണ്‍സെടുത്തു. രണ്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ഹര്‍ദിക് പാണ്ഡ്യ 17 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 19.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് പാകിസ്താനെ പിടിച്ച് കെട്ടിയത്. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 10 റണ്‍സെടുത്ത് ഫഖര്‍ സമാനെ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലേത്തിച്ച് ആവേശ് ഖാന്‍ പാകിസ്താനെ വീണ്ടും ഞ്ഞെട്ടിച്ചു. 42 പന്തില്‍ 43 റണ്‍സെടുത്ത് ഓപ്പണര്‍ മുഹമ്മദ് റിസ്വാനാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മധ്യനിരയില്‍ 22 പന്തില്‍ 28 റണ്‍സെടുത്ത ഇഫ്തിക്കര്‍ അഹമ്മദിന് മാത്രമാണ് പിടിച്ചുനിക്കാനായത്. അഹമ്മദിനെ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ മടക്കി അയച്ചു.