News

തൃശൂരില്‍ അമ്മയെ മകന്‍ ഗ്യാസ് സിലിണ്ടറിന് അടിച്ച് കൊന്നു

26 August 2022 , 7:55 PM

 

തൃശ്ശൂര്‍: തൃശ്ശൂര്‍ കിഴക്കേ കോടാലിയില്‍ അമ്മയെ മകന്‍ കൊന്നു. കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണു അമ്മ ശോഭനയെ കൊന്നത്. കൊലയ്ക്ക് ശേഷം വിഷ്ണു സറ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്ത് വരികയാണ്.അച്ഛനോടും അമ്മയോടും മകൻ വിഷ്ണുവിന് സ്നേഹമായിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ചും തർക്കങ്ങൾ ഇല്ലായിരുന്നുവെന്നും പിതാവ് പറയുന്നു.അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നിൽ എത്തിയത്. നേരത്തെ താളൂപ്പാടത്ത് ആയിരുന്നു താമസം. ഇവർ പുറത്തുള്ളവരുമായി അധികം സമ്പർക്കം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.