News

കോഴിക്കോട് താമരശേരയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍

29 September 2023 , 4:08 PM

 

കോഴിക്കോട്: താമരശേരയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍. വീട്ടില്‍വച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി.
അശ്ലീല ദൃശ്യം കാണിച്ചാണ് 17 വയസുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. പീഡന വിവരം പെണ്‍കുട്ടി സുഹൃത്തിനോടാണ് പങ്കുവെച്ചത്. തുടര്‍ന്ന് സുഹൃത്ത് സ്‌കൂള്‍ അധികൃതരെ വിവരം ധരിപ്പിക്കുകയും അവര്‍ ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. താമരശേരി പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.