News

പ്രവാസിയുടെ ഭാര്യയെ രാസ ലഹരി നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നാടുവിട്ടു

09 January 2023 , 12:06 PM

 

 

മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ പ്രവാസിയുടെ ഭാര്യയെ എം.ഡി.എം.എ നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നാടുവിട്ടു. കേസില്‍ നേരത്തെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഇതിനു പുറമെ പോലീസ് വീട്‌വളയുന്നതിനിടെ വീടിന്റെ ഓട് പൊളിച്ച് രക്ഷപ്പെട്ട പ്രതി പാറക്കാടന്‍ റിഷാദാണു ഫോണും ഓഫാക്കി നാടുവിട്ടത്. സംഭവ സമയത്ത് പ്രതിയുടെ വീട്ടിലുണ്ടായിരുന്ന പിതാവിനെ പോലീസ് ചോദ്യംചെയ്തു.

2017ല്‍ അടിപിടി കേസില്‍ ഇയാളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളെല്ലാം പോലീസിന്റെ പിടിയിലായപ്പോള്‍ പോലീസ് വീട്ടിലേക്കു വരുന്നത് റിഷാദ് ജനല്‍വഴി കാണുകയായിരുന്നു. ഇതോടെ സംഭവം പന്തിയല്ലെന്ന് കണ്ടത്. ഈ സമയത്ത് വീട്ടില്‍ പിതാവും ഉണ്ടായിരുന്നു. സാധാരണ ഓടിട്ട ഒരു ചെറിയ വീടാണ് റിഷാദിന്റേത്.

 

പോലീസ് വീടു വളഞ്ഞു. ശേഷം വാതില്‍മുട്ടി. മുന്‍വശത്തേ വാതില്‍ തുറന്നതും പോലീസുകാരെല്ലാം വീടിന്റെ അകത്തു കയറി. പിറകുവശത്തെ വാതിലിനു മുന്നില്‍ മാത്രമായി പോലീസ്. പോലീസ് അകത്തു കയറി തക്കം ഓടിളക്കി മേല്‍ക്കൂരയിലിരുന്ന റിഷാദ് ഓടി രക്ഷപ്പെടുകയായിരുന്നു.

   അകത്തേക്കു വന്ന പോലീസ് വീടിന്റെ മേല്‍ക്കൂരയിലെ ഓട് കാണാതിരുന്നതോടെയാണു പ്രതി അതിലൂടെ രക്ഷപ്പെട്ടതായി കണ്ടത്. തുടര്‍ന്നു പിറകെ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല. പിതാവിനെ ചോദ്യംചെയ്തതോടെ പ്രതി വീട്ടിലുണ്ടായിരുന്നുവെന്നും വ്യക്തമായി.

 

മലപ്പുറത്ത് അതിമാരക സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നുപേരെ മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മഞ്ചേരി സ്വദേശിയായ വീട്ടമ്മയെ ഒന്നാം പ്രതിയായ മുഹ്സിന്‍ ഫോണിലൂടെയും നവ മാധ്യമങ്ങളിലൂടെയും പരിചയപ്പെട്ട് ആറുമാസത്തോളമായി സൗഹൃദം നടിച്ച് അടുപ്പത്തിലാവുകയായിരുന്നു. ശേഷം പലതവണകളായി അതി മാരകമായ സിന്തറ്റിക് ലഹരി അടക്കം വിവിധ ലഹരികള്‍ നല്‍കി ഇവരെ വരുതിയിലാക്കി. ഇതിനു ശേഷം തന്റെ സുഹൃത്തുക്കളും ഒന്നിച്ച് പല സ്ഥലങ്ങളില്‍ കൂട്ടി കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. കേസില്‍ നാലുപേരില്‍ മൂന്ന് പേരെ മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

 

മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടില്‍ മുഹ്സിന്‍(28), മുള്ളമ്പാറ സ്വദേശി വീട്ടില്‍ മണക്കോടന്‍ ആഷിക്ക്(25), മുള്ളമ്പാറ സ്വദേശി എളയിടത്ത് വീട്ടില്‍ആസിഫ് (23) എന്നിവരെയാണ്

ഇന്നലെ രാത്രി മലപ്പുറം ഡിവൈഎസ്പി പി അബ്ദുല്‍ ബഷീറിന്റെ നേതൃ ത്തിലുള്ളത്വ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

അതേ സമയം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഈ കേസിലെ മുഖ്യപ്രതി മുള്ളമ്പാറ സ്വദേശി പറകാടന്‍ റിഷാദ് പോലീസ് വീട് വളയുന്നതിനിടയില്‍ വീടിന്റെ ഓടുപൊളിച്ച് രക്ഷപെട്ടു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഐ.കെ.ദിനേശ്, പി.സലീം, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍, കെ.സിറാജ്ജുദ്ധീന്‍. എന്നിവരും മലപ്പുറം എസ്.ഐ നിതിന്‍ ദാസ്,മഞ്ചേരി എസ്.ഐ മാരായ ഗ്രീഷ്മ, ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വിവിധ സ്റ്റേഷനുകളിലായി വധശ്രെമം ലഹരിക്കടുത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ മുഹ്സിന്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്.