News

മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു; ബന്ധു അറസ്റ്റിൽ

08 October 2022 , 6:54 AM

 

ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊന്നു. സംഭവ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റി. പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് പ്രതി. സംഭവ ശേഷം  ഒളിവില്‍ പോയ ഇയാളെ വനത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ സുരേഷ് ബന്ധുവായ രമേശിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം വായില്‍ കമ്പി കുത്തിക്കയറ്റുകയായിരുന്നു.