News

കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർത്ത് പണം കവർന്നു

09 November 2022 , 11:05 AM

 

തൃശൂർ: കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർത്ത് പണം കവർന്നു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിയ പത്തനംതിട്ട കാരിതോട്ട സ്വദേശി അമരേഷ് ഭവനിൽ പ്രസന്നകുമാറിൻ്റെ ഇന്നോവ കാറിൽ നിന്നുമാണ് പണം കവർന്നത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വടക്കെ നടയിൽ ക്ഷേത്ര മൈതാനിയിലാണ് കാർ നിര്‍ത്തിയിട്ടിരുന്നത്.അയ്യായിരം രൂപയും, തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പ്രസന്നകുമാർ പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.