News

കരിപ്പൂരില്‍ മൂന്ന് പേര്‍ ശരീരത്തിലൊളിപ്പിച്ച് കടത്തിയ മൂന്നേകാല്‍കിലോ സ്വര്‍ണം പിടികൂടി

08 March 2023 , 5:00 PM

 




കോഴിക്കോട്: കരിപ്പൂര്‍ കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നു പേരില്‍നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് അന്‍വര്‍ഷ, മലപ്പുറം സ്വദേശി പ്രമോദ്, എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്. ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് 1131 ഗ്രാം സ്വര്‍ണവും പിടികൂടി.

അതേസമയം, വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി ഫാത്തിമ താഹിറയാണ് 19,200 അമേരിക്കന്‍ ഡോളറുമായി പിടിയിലായത്.