News

കണ്ണൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേൽപിച്ചു

21 October 2022 , 8:37 AM

 

 

കണ്ണൂർ: ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ വടക്കെ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് ആക്രമിച്ചത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത.പൊലീസെത്തി ജാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.