News

ആലപ്പുഴ നഗരത്തില്‍ രാത്രിയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി: യുവാവിന്‍െ്‌റ കഴുത്തില്‍ കത്തിവച്ച് പണം പിടിച്ചുപറിച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

31 October 2023 , 4:34 PM

 




ആലപ്പുഴ: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി കവര്‍ച്ച നടത്തിയ കേസിലേക്ക് പ്രതികള്‍ അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കൈനകരി സ്വദേശി ജോലികഴിഞ്ഞ് രാത്രി 9 മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ് ഡി കോളേജിനു മുന്‍വശത്ത് വച്ച്  രണ്ടുപേര്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി ചങ്ങനാശ്ശേരി ജംഗ്ഷന് കിഴക്ക് വശം എത്തിയ സമയം ബൈക്ക് ഓടിച്ചു വന്ന വ്യക്തിയെ കഴുത്തിന് ചുറ്റി പിടിക്കുകയും  മര്‍ദ്ദിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന പേഴ്‌സ് ബലമായി പിടിച്ചു വാങ്ങി  2400 രൂപ എടുത്തും, ബൈക്കിന്റെ താക്കോല്‍ ഊരി ബൈക്ക് ഓടിച്ചു വന്ന വ്യക്തിയുടെ മുതുകില്‍ കുത്തി പരിക്കേപിക്കുകയും ചെയ്തതിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് (1) ആലപ്പുഴ കലവൂര്‍ എ.എന്‍ കോളനിയില്‍ അശോകന്‍ മകന്‍ അരുണ്‍ @ മൊട്ട @ കിച്ചു Age 28,  (2) ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തില്‍ മണിമല വീട്ടില്‍ നിസാര്‍ മകന്‍ നിജാസ് @ തട്ട് Age 27 എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ എസിന്റെ നേതൃത്വത്തില്‍ എസ് ഐ ബിജു കെ ആര്‍, എസ്.ഐ ചന്ദ്രബാബു, എസ് സിപിഒ മാരായ വിപിന്‍ദാസ്, ബിനോജ്, സജീവ് കെ ടി,അനസ്, സിപിഒ മാരായ  വികാസ് എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ARUN

 

NIJAS