News

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മധ്യവയസ്ക്കന് 51 വർഷം കഠിന തടവ്

Pathanamthitta Reporter

18 August 2022 , 5:09 PM

 

പത്തനംതിട്ട: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ  പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ഏനാത്ത് കുളക്കട ഈസ്റ്റ് തുരുത്തിൽ ദിവ്യാസദനം വീട്ടിൽ രാജു (62) വിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ജൂലൈ മാസം പ്രതി ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിതാവ് കൗൺസിലറിന്റെ സഹായം തേടുകയും ചെയ്ത വേളയിലാണ് പീഡന വിവരം മനസിലാക്കിയത്. തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിലൂടെ ഏനാത്ത് പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു. കോടതി ഇയാൾക്ക് കടുത്ത ശിക്ഷ തന്നെ വിധിക്കുകയായിരുന്നു.