News

ഇ.പി. ജയരാജന് കോടികളുടെ അനധികൃത സ്വത്ത്..? ആരോപണവുമായി പി. ജയരാജൻ

24 December 2022 , 1:12 PM

 

കണ്ണൂരിൽ പ്രവർത്തിയ്ക്കുന്ന ആയൂര്‍വേദ റിസോര്‍ട്ടിൻ്റെ പേരിലാണ് ആരോപണം. 

തിരുവനന്തപരും: സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് പി. ജയരാജന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. കണ്ണൂരിൽ പ്രവർത്തിയ്ക്കുന്ന ആയൂര്‍വേദ റിസോര്‍ട്ടിൻ്റെ പേരിലാണ് ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ്  പി. ജയരാജന്‍ ആവശ്യം.

അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ കുന്നിടിച്ചു നിരത്തി വലിയ റിസോര്‍ട്ടും ആയൂര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് ആരോപണം. ഇ.പി. ജയരാജൻ്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിൻ്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. 3 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ ആരോപിച്ചു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞതയാണ് വിവരം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജന്‍ ആരോപിച്ചു പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരളാ ആയൂര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന പേരിലാണ് ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്നത്. 30 കോടിയോളം രൂപ ചെലവഴിച്ച് കുന്നിൻ്റെ മുകളിലാണ് റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തടക്കം രംഗത്തെത്തിയിരുന്നു.