News

ഇലന്തൂര്‍ നരബലി ; മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

12 October 2022 , 7:12 AM

 

 

കൊച്ചി: പത്തനംതിട്ടയിലെ ഇലന്തൂര്‍ നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.   ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെയാകും കോടതിയില്‍ ഹാജരാക്കുക.  മൃതദേഹ അവശിഷ്ടങ്ങൾ ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു.  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.