News

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ആറുജില്ലാ കളക്ടര്‍മാരെ മാറ്റി

13 October 2023 , 9:49 AM

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറുജില്ലാ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം. കൊല്ലം കളക്ടര്‍ അഫ്‌സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍. ദേവിദാസ് ആണ് കൊല്ലത്തിന്റെ പുതിയ കളക്ടര്‍. പത്തനംതിട്ട കളക്ടര്‍ ദിവ്യ. എസ്. അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ. ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത.വി. കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍.