News

സാക്ഷര കേരളത്തെ ഞെട്ടിച്ച് നരബലി

11 October 2022 , 10:07 AM

 

പത്തനംതിട്ട: സാക്ഷര കേരളത്തെ ഞെട്ടിച്ച് നരബലി. രണ്ട് സ്ത്രീകളെ നരബലി നടത്തിയത് ഇലന്തൂരിൽ. മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്. കാലടി, പൊന്നുരുന്നി സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇലന്തൂർ സ്വദേശികളായ ദമ്പതികൾ ഭഗവൽ സിംഗിനും ലൈലയ്ക്കും വേണ്ടിയാണ് നരബലി നടത്തിയത്. സ്ത്രീകളെ ബലിക്കായി എത്തിച്ചത് ഏജൻ്റായിരുന്നു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഏജന്റ്. സംഭവത്തിൽ ഈ  മൂന്നുപേരും അറസ്റ്റിലായി.

അറസ്റ്റിലായ ദമ്പതികൾ

ഏജന്റും ദമ്പതിമാരുമാണ് പിടിയിലായത്. മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി.മൃതദേഹം കണ്ടെടുക്കാൻ ആർ ഡി ഒ അടക്കമുള്ള സംഘം തിരുവല്ലയിൽ. കൊച്ചിയിൽ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോയാണ് കൊന്ന് കുഴിച്ചിട്ടത്. പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മമാണ് കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാൾ. ഇവർ ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു.

കൊല്ലപ്പെട്ട പത്മയും റോസ്ലിയും

നരബലി നടത്തിയ  ദമ്പതികൾ താമസിക്കുന്നത് പത്തനംതിട്ട ഇലന്തൂരിലാണ്. ഇവർ താമസിക്കുന്ന വീട്ടിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ആളുകൾ വന്നു പോയിരുന്നതായി അയൽവാസികൾ പറയുന്നു. ആറന്മുള പോലീസ് ഇലന്തൂരിലെ വീട്ടിലെത്തി പരിശോധനകൾ തുടരുകയാണ്. നരബലിയിൽ ആദ്യത്തെ കൊലപാതകം നടന്നത് ജൂൺ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തൽ. കാലടിയിൽനിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂർ സ്വദേശിയായ ഷാഫിയും ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരിൽ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.