News

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട: മൂന്ന് കിലോയോളം സ്വര്‍ണം പിടികൂടി

10 February 2023 , 3:35 PM

 

തിരുവനന്തപുരം/മലപ്പുറം: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇന്ന് വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരം, കരിപ്പൂര്‍  വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത് മൂന്ന് കിലോയോളം സ്വര്‍ണം.
തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 1.6 കിലോ സ്വര്‍ണവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരത്ത് കസ്റ്റംസ് ആണ് സ്വര്‍ണം പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. സ്വര്‍ണം കടത്തിയെ വ്യക്തിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. മലദ്വാരത്തില്‍ 1270 ഗ്രാം ഭാരമുള്ള സ്വര്‍ണമാണ് കടത്തിയത്. സ്വര്‍ണത്തിന്റെ മൂല്യം 70 ലക്ഷത്തിന് അടുത്താണെന്ന് കസ്റ്റംസ് വിലയിരുത്തി. സംഭവത്തില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി പജൂര്‍ മൂസ മുഹമ്മദ് അക്രം പിടിയിലായി.