09 May 2023 , 12:10 PM
ചെന്നൈ : നഗ്നത കാണാൻ കഴിയുന്ന കണ്ണടയെന്ന പേരിൽ വ്യാജ കണ്ണടകൾ വിറ്റ് വൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ.
തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയിലായത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പൊലീസിനു ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് ആറു ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി.
തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ
ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തി. ഇവരിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി.
പിന്നീട് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അസാധാരണ തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്.
ഇത്തരത്തിൽ നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്ക്കുണ്ടെന്ന പേരിൽ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്.
ഇതിനു തയാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. പിന്നീട് കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും.
തുടർന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇവരുടെ കൂട്ടത്തിൽ രണ്ടു പേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തുനിൽക്കുന്നുണ്ടാകും. തുടർന്ന് ഇവർ റൂമിലേക്കു കടന്നുവരും. പണം നൽകി നഗ്നത കാണാൻ തയാറായ ആളുകളെ ഇവർ കണക്കിനു പരിഹസിക്കും. ഒടുവിൽ ഇവർ പണം നൽകി മുങ്ങുകയാണ് പതിവ്.
മാനഹാനി ഭയന്ന് ഇരകൾ പൊലീസിൽ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവർ തുടർച്ചയായി തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് അറസ്റ്റിലാകുന്നത്.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര് രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്ക്കാര്; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM