News

ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു

09 February 2023 , 1:36 PM

 

പാലാ: മരങ്ങാട്ടുപിള്ളിയില്‍ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന    അരുവിക്കുഴി തകിടിയില്‍ ജിമ്മിയെ (27) തലക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ   ആശുപത്രിയില്‍ പ്രവേശിച്ചു. മുന്നില്‍ പോയ കാര്‍ വലത്തേയ്ക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക്, രണ്ട് കാറുകള്‍ക്കും ടാങ്കര്‍ ലോറിയ്ക്കും ഇടയില്‍ കുടുങ്ങിയായിരുന്നു അപകടം.
മരങ്ങാട്ടുപിള്ളി - പാലാ റോഡില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്നു മരങ്ങാട്ടുപിള്ളി - പാലാ റോഡില്‍ ഗതാഗത തടസ്സമുണ്ടായി. മരങ്ങാട്ടുപിള്ളി പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.