News

തൃശ്ശൂരില്‍ ആശുപത്രി സീലിങ് തകര്‍ന്ന് വീണു; ഡോക്ടര്‍ക്കും, രോഗിയായ എട്ടു വയസുകാരിക്കും പരുക്ക്

13 April 2023 , 4:45 PM

 

തൃശൂര്‍: പഴുന്നാന ചെമ്മന്തിട്ടയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകര്‍ന്നുവീണ് ഡോക്ടര്‍ക്കും രോഗിക്കും പരുക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് രണ്ട് നിലകളിലെ സീലിങും തകര്‍ന്ന് അപകടമുണ്ടായത്. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മെറിനും, ചികിത്സയ്ക്കായി എത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കുമാണ് പരിക്കേറ്റത്.
മെറിന് തലയ്ക്കാണ് പരിക്ക്. വലിയ ശബ്ദം കേട്ട് രോഗികളില്‍ പലരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ആറു മാസം മുമ്പാണ് നിര്‍മ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.