News

ഭവനരഹിതരായ ഭിന്നശേഷിക്കാര്‍ക്ക് ഭവനവായ്പയ്ക്ക് അപേക്ഷിക്കാം

01 November 2022 , 1:45 PM

 

തിരുവനന്തപുരം: കേരളത്തിലെ ഭവനരഹിതരായ ഭിന്നശേഷിക്കാരില്‍ നിന്നും ഭവന വായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിര്‍മാണത്തിനും, വീട് വയ്ക്കുന്നതിനും അര്‍ഹതയ്ക്ക് വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ സഹകരണ സ്ഥാനപങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍, സ്വന്തമായി തൊഴില്‍ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം12 എന്ന വിലാസത്തില്‍ നവംബര്‍ 11നു മുമ്പായി അപേക്ഷ  സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hpwc.kerala.gov.in, 0471 2347768, 0471 2347156, 7152, 7153.