News

ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഗൃഹനാഥന്‍ അറസ്റ്റില്‍

20 October 2022 , 12:04 PM

 


ഒറ്റപ്പാലം: ലക്കിടിയില്‍ യുവതിയെയും മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവ് കള്ളിവളപ്പില്‍ നസീറിനെയാണ് ഒറ്റപ്പാലം പൊലീസ് വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തത്. ലക്കിടി രാജീവ് ഗാന്ധി കോളനിയില്‍ സിനത്ത്, മകന്‍ ഫെബിന്‍ എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് ആക്രമിച്ചെന്നുമാണു കേസ്. മകനെ വെട്ടുന്നതു കണ്ടു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സീനത്തിനു വെട്ടേറ്റത്. രാജീവ് ഗാന്ധി കോളനിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ആക്രണം. ഇരുവരും ഒറപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. നസീറിന്റെ രണ്ടാം ഭാര്യയാണ് സീനത്ത്. നസീറിനെ കോടതി റിമാന്‍ഡ് ചെയ്തു.