News

ഇന്നസെന്റിന്റെ കരിയറിലെ അനശ്വര കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന് കല്ലറ ഒരുക്കി ചെറുമക്കൾ

02 April 2023 , 9:01 AM

 

 

തൃശ്ശൂർ : ഇന്നസെന്റിന്റെ കരിയറിലെ അനശ്വര കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന് കല്ലറ ഒരുക്കി ചെറുമക്കൾ.

താരത്തിന്റെ സിനിമയിലെ അനശ്വര കഥാപാത്രങ്ങളാണ് കല്ലറയില്‍ നിറഞ്ഞിരിക്കുന്നത്.

 

ദേവാസുരം, മിഥുനം, മാന്നാര്‍ മത്തായി സ്പീക്കിങ്, രാവണപ്രഭു,ഫാന്റം പൈലി, മണിച്ചിത്രത്താഴ്, ഇഷ്ടം, കാബൂളിവാല, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, വിയറ്റ്നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം, ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങളാണ് കല്ലറിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

 

സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്.

 

ചെറുമക്കളായ ഇന്നസെന്റ് ജൂനിയറും അന്നയുമാണ് ആശയത്തിനു പിന്നില്‍.

 

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലാണ് താരം അന്ത്യവിശ്രമം കൊള്ളുന്നത്.

 

നിരവധി പേരാണ് പ്രിയതാരത്തിന്റെ കല്ലറയില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തുന്നത്.

 

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 26-ന് രാത്രിയാണ് അദ്ദേഹം അന്തരിച്ചത്.