News

സുരേന്ദ്രനെതിരേ വിമർശനവുമായി ഹൈക്കോടതി

15 November 2022 , 11:56 AM

 

എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു.

കൊച്ചി:  സിപിഎം രാജ്ഭവൻ മാർച്ചിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെ വിലക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി വിമർശനം. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ മാർച്ചിൽ പങ്കെടുക്കണമെന്ന് ആരെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടോയെന്നും, ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. മാർച്ച് ആരംഭിച്ചതിനാൽ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.