News

താൻ ആൾ ദൈവമല്ല; പണം തട്ടാറുമില്ല - വിശദീകരണവുമായി കളിയിക്കാവിള വിദ്യ

11 December 2022 , 3:19 PM

 

തിരുവനന്തപുരം:  വെള്ളായണിയിൽ മന്ത്രവാദത്തിന്റെയും പൂജയുടെയും മറവിൽ 55 പവൻ സ്വർണാഭരണവും 1.5 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിൽ വിശദീകരണവുമായി ആൾദൈവമെന്ന് അറിയപ്പെടുന്ന കളിയിക്കാവിള സ്വദേശി വിദ്യ. സ്വർണം മോഷ്ടിച്ചതല്ല, പരാതിക്കാർ പണയം വയ്ക്കാനായി നൽകിയതാണെന്നും വിദ്യ അവകാശപ്പെട്ടു. ആൾദൈവമായി പൂജകൾ നടത്താറില്ലന്നും വിദ്യ പറഞ്ഞു. സ്വർണം കൈവശമുണ്ടെന്നു സമ്മതിച്ച വിദ്യ, അതൊന്നും മോഷ്ടിച്ചതെല്ലന്നും ക്ഷേത്രത്തിലെ കടബാധ്യത തീർക്കാനായി അവർ തന്നെ നൽകിയതാണെന്നും അവകാശവാദം ഉന്നയിക്കുന്നു. വെള്ളായണിയിലെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും പൂജ നടത്തിയിട്ടിയില്ല, ആൾദൈവമല്ല, കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പൂജകളെന്നും വിശദീകരണം. പകുതി സ്വർണം തിരികെ നൽകിയെന്നും അവശേഷിക്കുന്നവ 21ന് നൽകുമെന്നും പൊലീസിനെ അറിയിച്ചു.